കനത്ത മഴയ്ക്കിടെ ജ്വല്ലറി കവര്‍ച്ചക്കു ശ്രമം, 17 കാരന്‍ പിടിയില്‍

മുംബൈ- കനത്ത മഴയ്ക്കിടെ ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമിച്ച 17 കാരനെ നാട്ടുകാര്‍ പിടികൂടി.
ശക്തമായ മഴ തുടരുന്ന മുംബൈ വസായിയിലെ ജ്വല്ലറിയിലാണ് ആസ്‌ബെസ്റ്റോസ് ഷീറ്റ് വഴി കള്ളന്‍ കയറിയത്.
ഷോപ്പിനകത്തുനിന്ന് ശബ്ദം കേട്ട പ്രദേശവാസികള്‍ തടിച്ചുകൂടി കള്ളനെ പിടിച്ച് മര്‍ദിച്ച ശേഷമാണ് ജ്വല്ലറി ഉടമയെ അറിയിച്ചത്. കനത്ത മഴ ആയതിനാല്‍ ആരുടേയും ശ്രദ്ധയില്‍ പെടില്ലെന്ന് കരുതിയാണ് പതിനേഴുകാരന്‍ കവര്‍ച്ചക്ക് മുതിര്‍ന്നതെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അതുല്‍ നവാലെ പറഞ്ഞു.

 

കര്‍ണാടകയില്‍ ഇരുവിഭാഗം ഏറ്റുമുട്ടി;
മൂന്ന് പേര്‍ക്ക് കുത്തേറ്റു, ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധം

ബാഗല്‍കോട്ട്-കര്‍ണാടകയിലെ ബാഗല്‍കോട്ടിനു സമീപം കേരൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. സ്ത്രീകളെ ഉപദ്രവിച്ചതായി ഇരുവിഭാഗവും പരസ്പരം ആരോപിച്ചതിനെ തുടര്‍ന്നാണ് അക്രമം. മുന്‍കരുതല്‍ നടപടിയായി പ്രദേശത്ത് വലിയ ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ചു. സ്‌കൂളൂകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുമുണ്ട്.

 

ഇന്ത്യയില്‍ 18,930 പേര്‍ക്ക് കൂടി
കോവിഡ്, 35 മരണം, ആക്ടീവ് കേസുകള്‍ 1,19,457

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 18930 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 35 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആക്ടീവ് കേസുകള്‍ 1,19,457 ആയി വര്‍ധിച്ചതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 35 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 5,25,305 ആയി വര്‍ധിച്ചു.
ബുധനാഴ്ച 16,159 കേസുകളും 28 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

 

Latest News