Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാണിക്യമലരായ പാട്ടിന്റെ ശിൽപ്പി പി.എം.എ ജബ്ബാർ ജിദ്ദയിൽ 

പി.എം.എ ജബ്ബാർ എഡിറ്റർ ഇൻ ചീഫ് താരിഖ് മിശ്ഖസിനെ മലയാളം ന്യൂസ് ഓഫീസിൽ സന്ദർശിച്ചപ്പോൾ. 

ജിദ്ദ- 'മാണിക്യമലരായ പൂവി മഹതിയാം ഖദീജ ബീവി' എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് പി.എം.എ ജബ്ബാർ കരൂപ്പടന്ന മലയാളം ന്യൂസ് ഓഫീസിൽ എഡിറ്റർ ഇൻ ചീഫ് താരിഖ് മിശ്ഖസിനെ സന്ദർശിച്ചു. തൃശൂർ കരൂപ്പടന്ന കൂട്ടായ്മ നാളെ ഇംപാല ഗാർഡനിൽ നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം കൂട്ടായ്മ ഭാരവാഹികളായ ഷെരീഫ് അറക്കൽ, അബ്ദുൽ റഹീം എന്നിവരോടൊപ്പമാണ് എത്തിയത്. നാൽപതു വർഷം മുൻപ് എഴുതിയ ഗാനം സിനിയിലെ ചിത്രീകരണത്തിലൂടെ തനിക്ക് ഏറെ പ്രശസ്തി ഉണ്ടാക്കി തന്നതിലും അതുമായി ബന്ധപ്പെട്ടു ലഭിച്ചുവരുന്ന സ്വീകരണങ്ങളിലും ഏറെ സന്തുഷ്ടനാണെന്ന് മലയാളം ന്യൂസിന്റെ ഞങ്ങൾക്കു പറയാനുള്ള കോളത്തിലെ എഴുത്തുകാരൻ കൂടിയായ അദ്ദേഹം പറഞ്ഞു. ഗാനത്തെ പ്രശസ്തമാക്കിയ 'ഒരു അഡാറ് ലൗവ്' സിനിമയുടെ പിന്നണി പ്രവർത്തകരായ ഉമർ ലുലുവും ഷാൻ റഹ്മാനും ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും അവരുമായി നേരിട്ട് കാണുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നാട്ടിൽ പോകുമ്പോൾ അവരുമായി കൂടിക്കാഴ്ച നടത്താനാവുമെന്നാണ് പ്രതീക്ഷ. സിനിമയുടെ നിർമാതാക്കളിൽനിന്ന് ഇതുവരേക്കും സാമ്പത്തികമായ നേട്ടങ്ങളും ഉണ്ടായിട്ടില്ല. 
എന്നാൽ ഗാനത്തിന്റെ പ്രശസ്തിയിലൂടെ തനിക്ക് ഒട്ടേറെ പുതിയ സൗഹൃദങ്ങളുണ്ടായെന്നും നാട്ടുകാരും സുഹൃത്തുക്കളും വലിയ സ്വീകരണങ്ങളാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഗാനവുമായി ബന്ധപ്പെട്ട് ചിലർ കോടതിയെ സമീപിച്ചിട്ടുള്ളത് അവരുടെ വ്യക്തിപരമായ താൽപര്യത്താലാണെന്നും അതു കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  

Latest News