തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് തടവുകാരെ എത്തിച്ചു തുടങ്ങി

മലപ്പുറം- തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് തടവുകാരെ പാര്‍പ്പിച്ചു തുടങ്ങി.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 50 തടവുകാരാണ് ആദ്യഘട്ടത്തില്‍ തവനൂരില്‍ എത്തിച്ചിട്ടുള്ളത്.മൂന്നു നിലകളിലായി 706 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.ഘട്ടം ഘട്ടമായാണ് കൂടുതല്‍ തടവുകാരെ ഇങ്ങോട്ടെത്തിക്കുക. ജൂണ്‍ 12 നാണ് തവനൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോം മുഖ്യമന്ത്രി തുറന്നു നല്‍കിയത്.
34 ബാരക് സെല്ലുകള്‍, 24 സെല്ലുകള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി രണ്ടു സെല്ലുകള്‍,  84 ടോയ്‌ലറ്റുകള്‍, ഷവര്‍ സൗകര്യത്തോടെയുള്ള 84 ബാത്ത്‌റൂമുകള്‍,അത്യാധുനിക രീതിയിലുള്ള അടുക്കള, തടവുകാരുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും തൊഴില്‍ശാലകള്‍ക്കും വേണ്ടിയുള്ള റൂം സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
35 കോടിയോളം രൂപ ചെലവിട്ടാണ് ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

 

 

 

Latest News