സജി ചെറിയാനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവല്ല- ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ രാജിവച്ച മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. മല്ലപ്പള്ളി പ്രസംഗം ഇത്രയേറെ വിവാദം സൃഷ്ടിച്ചിട്ടും സജിക്കെതിരെ പോലീസ് കേസെടുക്കാത്തത് ഏറെ വിമര്‍ശനമുയര്‍ത്തിയിരുന്നു.
മന്ത്രിസ്ഥാനത്ത്‌നിന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസെടുക്കാനുള്ള കോടതി നിര്‍ദേശം പുറത്തുവന്നത്. രാജിപ്രഖ്യാപനത്തിലും തന്റെ വിവാദ പ്രസംഗത്തെ തള്ളിപറയാത്ത സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പ്രസംഗ വിവാദത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും സര്‍ക്കാര്‍ കേസ് എടുത്തില്ലെങ്കില്‍ തങ്ങള്‍ നിയമവഴി തേടുമെന്നും സതീശന്‍ പറഞ്ഞു.

 

Latest News