പെട്രോള്‍, ഡീസല്‍ വില ദിവസവും വര്‍ധിപ്പിക്കുന്നത് നിര്‍ത്താന്‍ കമ്പനികളോട് കേന്ദ്രം 

ന്യൂദല്‍ഹി- അടിക്കടിയുള്ള ഇന്ധന വില വര്‍ധന സര്‍ക്കാരിനെതിരെ ജനരോഷമുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പെട്രോളിനും ഡീസലിനും എന്നും വില കൂട്ടുന്ന പതിവ് നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ എണ്ണക്കമ്പനികളോട് നിര്‍ദേശിച്ചു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ ചുവടുപിടിച്ചാണ് വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതെന്ന് ബിസിനസ് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാസത്തില്‍ രണ്ടു തവണ വില പരിഷ്‌ക്കരിക്കുന്ന പതിവ് കഴിഞ്ഞ വര്‍ഷം ജൂണിലാണ് എണ്ണക്കമ്പനികള്‍ അവസാനിപ്പിച്ചത്. പകരം വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് എല്ലാ ദിവസവും വില പുതുക്കുന്ന സംവിധാനം നിലവില്‍ വന്നു. ഇതിനു ശേഷം ഇന്ധന വില കുത്തനെ ഉയരുകയാണുണ്ടായത്. പെട്രോള്‍ വില 80 രൂപയുടെ അടുത്തതെത്തി. ഡീസല്‍ വിലയിന്‍ വന്‍കുതിപ്പുണ്ടായി ഇപ്പോള്‍ 70 രൂപയിലെത്തി നില്‍ക്കുന്നു.
 

Latest News