Sorry, you need to enable JavaScript to visit this website.

കേന്ദ്ര മന്ത്രിസഭയിൽനിന്ന് മുഖ്താർ അബ്ബാസ് നഖ്‌വിയും ആർ.പി സിംഗും രാജിവച്ചു

ന്യൂദൽഹി- കേന്ദ്ര മന്ത്രിസഭയിൽനിന്ന് മുഖ്താർ അബ്ബാസ് നഖ് വിയും ആർ.സി.പി സിംഗും രാജിവച്ചു. ഇരുവരുടെയും രാജ്യസഭ കാലാവധി നാളെ അവസാനിക്കും. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രിയാണ് മുഖ്താർ അബ്ബാസ് നഖ്‌വി. ഉരുക്കു വ്യവസായ വകുപ്പിന്റെ ചുമതല ആയിരുന്നു ആർ.സി.പി സിംഗിന്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഇരുവരും ചെയ്ത സേവനങ്ങളെ പ്രധാനമന്ത്രി പുകഴ്ത്തിയിരുന്നു. മന്ത്രിസഭ യോഗത്തിന് ശേഷം ബി.ജെ.പി ആസ്ഥാനത്തെത്തിയ മുഖ്താർ അബ്ബാസ് നഖ് വി പാർട്ടി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. നഖ് വി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണറായും നഖ്‌വിയെ പരിഗണിച്ചേക്കും.
 

Latest News