സ്‌പൈസ് ജെറ്റിന് ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസ് നൽകി

ന്യൂദൽഹി-അടിക്കടിയുണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട് സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിക്ക്് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ എട്ടു തവണയാണ് സ്‌പൈസ് ജെറ്റിന്റെ വിവിധ വിമാനങ്ങൾക്ക് തകരാർ നേരിട്ടത്. ദൽഹിയിൽനിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം യന്ത്രതകരാർ കാരണം കറാച്ചിയിൽ ഇറങ്ങിയിരുന്നു. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും ചെറിയ പിഴവുകൾ പോലും പരിഹരിക്കണമെന്നും സിവിൽ ഏവിയേഷൻ മന്ത്രി ജോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.
 

Tags

Latest News