റിയാദ്- ബലി പെരുന്നാള്‍ അവധി സമയങ്ങളില്‍ സൗദി അറേബ്യയില്‍ ആഭ്യന്തര വിമാനയാത്രക്ക് ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വര്‍ധിച്ചതായി പരാതി. കുടുംബത്തോടൊപ്പം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അവധി ആഘോഷിക്കാന്‍ പോകുന്നവര്‍ക്ക് ഇത് തിരിച്ചടിയാവും.
പരീക്ഷകള്‍ക്ക് ശേഷം സ്‌കൂളുകള്‍ വേനലവധിയിലേക്ക് പ്രവേശിച്ചതും പൊതുമേഖലയില്‍ ബലി പെരുന്നാള്‍ അവധി തുടങ്ങിയതും കാരണം യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായിട്ടുണ്ട്.
എന്നാല്‍ ടിക്കറ്റ് നിരക്ക് 300 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് സിവില്‍ ഏവിയേഷന്‍ വക്താവ് പറഞ്ഞു. അവധി ദിനങ്ങളില്‍ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്നും അപ്പോള്‍ വിലയില്‍ വ്യത്യാസം സാധാരണമാണെന്നും സീസണ്‍ കഴിഞ്ഞാല്‍ വില കുറയുമെന്നും അദ്ദേഹം പറഞ്ഞു.






