Sorry, you need to enable JavaScript to visit this website.
Wednesday , August   10, 2022
Wednesday , August   10, 2022

സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസിൽ നിന്ന് പിരിച്ചുവിട്ടു

പാലക്കാട്- സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എച്ച്.ആർ.ഡി.എസിന്റെ സി.എസ്.ആർ ഡയറക്ടർ സ്ഥാനത്തു നിന്നാണ് സ്വപ്നയെ പുറത്താക്കിയത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുറത്താക്കാൻ തീരുമാനിച്ചതെന്ന് എച്ച്.ആർ.ഡി.എസ് പ്രോജക്ട് ഡയറക്ടർ ജോയ് മാത്യൂ പറഞ്ഞു.
സ്വപ്നയുടെ പേരിൽ സ്ഥാപനത്തെ സംസ്ഥാന സർക്കാർ നിരന്തരം വേട്ടയാടുകയാണ്. സർക്കാരിന്റെ വിവിധ അന്വേഷണ ഏജൻസികൾ സ്ഥാപനത്തിൽ നിരന്തരം കയറിയിറങ്ങുകയാണ്. സ്ഥാപനത്തിലെ ജോലിക്കാരെ നിരന്തരം ചോദ്യം ചെയ്യുകയാണ്.
ദൈനദിനപ്രവർത്തനങ്ങളെപ്പോലും ബാധിക്കു വിധത്തിൽ കാര്യങ്ങൾ എത്തിയതുകൊണ്ടാണ് സ്വപ്നയെ പുറത്താക്കാൻ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. 

Latest News