Sorry, you need to enable JavaScript to visit this website.

മക്കയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

മക്ക - ഹജ് തീർഥാടകർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഇഷ്ടാനുസരണം ലഭ്യമാണെന്ന് ഉറപ്പു വരുത്താൻ മക്ക പ്രവിശ്യയിലെ ബേക്കറികളിലും ഡയറി, ജ്യൂസ് ഫാക്ടറികളിലും വാണിജ്യ മന്ത്രാലയ സംഘങ്ങൾ പരിശോധനകൾ നടത്തി. പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു. 
കഴിഞ്ഞ ദിവസം മക്കയിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിലും സെൻട്രൽ മാർക്കറ്റുകളിലും സേവന കേന്ദ്രങ്ങളിലും വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി സന്ദർശനം നടത്തിയിരുന്നു. 
ഹാജിമാർക്ക് ആവശ്യമായ മുഴുവൻ ഉൽപന്നങ്ങളും ലഭ്യമാണെന്ന് ഉറപ്പു വരുത്താൻ പച്ചക്കറി മൊത്ത വിൽപന മാർക്കറ്റ്, ഇറച്ചി, മത്സ്യ വിൽപന കേന്ദ്രങ്ങൾ, ഹൈപ്പർ മാർക്കറ്റുകൾ, വൻകിട സെൻട്രൽ ബേക്കറികൾ എന്നിവയാണ് മന്ത്രി സന്ദർശിച്ചത്. തീർഥാടകരെ സ്വീകരിച്ച് ഉയർന്ന ഗുണമേന്മയുള്ള സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ മക്കയിലേക്കുള്ള റോഡുകളിലെ ഏതാനും പെട്രോൾ ബങ്കുകളും സർവീസ് സെന്ററുകളും വാണിജ്യ മന്ത്രി സന്ദർശിച്ചിരുന്നു. 
 

Tags

Latest News