3,82,000 ലേറെ ഹാജിമാര്‍ മദീന സിയാറത്ത് പൂര്‍ത്തിയാക്കി

മദീന - ഹജിനു മുമ്പായി 3,82,000 ലേറെ വിദേശ ഹാജിമാര്‍ മദീന സിയാറത്ത് പൂര്‍ത്തിയാക്കി മക്കയിലെത്തി. തിങ്കളാഴ്ച മാത്രം 48,000 ലേറെ ഹാജിമാര്‍ മദീനയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ബസ് മാര്‍ഗം മക്കയിലേക്ക് തിരിച്ചു. തിങ്കളാഴ്ച 725 തീര്‍ഥാടകര്‍ ഹറമൈന്‍ ട്രെയിന്‍ വഴിയും മദീനയില്‍നിന്ന് മക്കയിലെത്തി. തിങ്കളാഴ്ച വരെ 3,69,434 വിദേശ ഹാജിമാരാണ് മദീന സിയാറത്ത് പൂര്‍ത്തിയാക്കി മക്കയിലെത്തിയത്.
ഹജിനു മുമ്പായി മദീന സിയാറത്ത് പൂര്‍ത്തിയാക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 3,82,853 തീര്‍ഥാടകരാണ് തിങ്കളാഴ്ച വരെ മദീനയിലെത്തിയത്. തിങ്കളാഴ്ച മാത്രം മദീന വിമാനത്താവളം വഴി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 6,939 തീര്‍ഥാടകര്‍ പ്രവാചക നഗരിയിലെത്തി. മദീനയില്‍ ശേഷിച്ച 13,000 ലേറെ തീര്‍ഥാടകര്‍ ഇന്നലെ മക്ക ലക്ഷ്യമാക്കി യാത്ര തിരിച്ചു.

 

Latest News