ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ഉദ്ധവ് താക്കറെയ്ക്ക് നൂറിലേറെ സീറ്റുകള്‍ ലഭിക്കുമെന്ന് സഞ്ജയ് റാവത്ത്

മുംബൈ- ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ഉദ്ധവ് താക്കറെ നൂറിലധികം സീറ്റുകളില്‍ വിജയിക്കുമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. വിമത എം.എല്‍.എമാരോട് ജനങ്ങള്‍ക്ക് വെറുപ്പാണെന്നും ശിവസേനയെ പണം കൊണ്ടോ അധികാരം കൊണ്ടോ കീഴടക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷിന്‍ഡെ സര്‍ക്കാര്‍ ആറ് മാസത്തിലധികം ഭരണത്തിലിരിക്കില്ലെന്നും അതിനുള്ളില്‍ തന്നെ രാജിവെക്കേണ്ടിവരുമെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന എം.പിയുടെ പരാമര്‍ശം.

മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനെയും റാവത്ത് വിമര്‍ശിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയാണ് യഥാര്‍ഥ ശിവസേനയെന്നും റാവത്ത് പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന് ഇരുന്നൂറിലധികം സീറ്റുകള്‍ നേടുമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ തിരിച്ചുപോകുമെന്നും നിയമസഭയില്‍ വിശ്വാസവോട്ട് നേടിയതിന് ശേഷം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു.

Tags

Latest News