Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ എയർപോർട്ടിൽ ഇലക്ട്രിക് ബസുകൾ സര്‍വീസ് തുടങ്ങി

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ഇലക്ട്രിക് ബസുകൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്‌ലിജ് ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ - കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ നീക്കങ്ങൾക്ക് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തി. സൗദി അമദ് ഫോർ എയർപോർട്ട് സർവീസസ് ആന്റ് എയർ ട്രാൻസ്‌പോർട്ട് സപ്പോർട്ട് കമ്പനിക്കു കീഴിലെ ഇലക്ട്രിക് ബസുകൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്‌ലിജ് ഉദ്ഘാടനം ചെയ്തു. യാത്രയുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്ന മൂന്നു സ്‌ക്രീനുകൾ യാത്രക്കാരുടെ കാബിനിലും ഡ്രൈവർക്ക് നിരീക്ഷണത്തിനുള്ള നാലു സ്‌ക്രീനുകളും ബസുകളിലുണ്ട്. ബസുകളിൽ ഒരേസമയം 110 പേർക്ക് വീതം യാത്ര ചെയ്യാൻ സാധിക്കും. യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും റെക്കോർഡ് ചെയ്യാൻ ബസുകൾക്കകത്തും പുറത്തുമായി 14 ക്യാമറകൾ വീതവുമുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഉയർന്ന മാനദണ്ഡങ്ങളോടെയാണ് ബസുകൾ രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുന്നത്. ഉയർന്ന കാര്യക്ഷമതയുള്ള എയർ കണ്ടീഷനിംഗ് സംവിധാനവും വികലാംഗർക്കുള്ള പ്രത്യേക ഏരിയയും ബസുകളിലുണ്ട്. . 


 

Tags

Latest News