Sorry, you need to enable JavaScript to visit this website.

ആരോഗ്യ ഇന്‍ഷൂറന്‍സിന് 18: ഡയമണ്ടിന് ഒന്നര; ജി.എസ്.ടിയില്‍ ഗബ്ബര്‍സിംഗ് കൊള്ളയെന്ന് രാഹുല്‍

ന്യൂദല്‍ഹി- കേന്ദ്രത്തിന്റെ ജി.എസ്.ടി നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാധാരണക്കാരന് അത്യാവശ്യമായ ആരോഗ്യ ഇഷുറന്‍സുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ജി.എസ്.ടി 18 ശതമാനമാണ്. എന്നാല്‍ സാധാരണക്കാരുടെ ആവശ്യമല്ലാത്ത ഡയമണ്ടിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജി.എസ്.ടി ഒന്നര ശതമാനം മാത്രമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു. പാവപ്പെട്ടവരുടെ സമ്പാദ്യത്തെ കൊള്ളയടിക്കുന്ന ബോളിവുഡ് നായകന്‍ ഗബ്ബര്‍ സിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഡി മുന്നോട്ട് വെക്കുന്ന ജി.എസ്.ടി എന്ന ഗബ്ബര്‍ സിങ് ടാക്സ് മോഡി സര്‍ക്കാര്‍ ആരെയാണ് പിന്തുണയ്ക്കുന്നത് എന്നതിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Latest News