VIDEO - മദീനയിലെ ആശുപത്രികളില്‍ കഴിയുന്ന ഹാജിമാരെ മക്കയിലെത്തിക്കുന്നു

മദീന- മദീനയിലെ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹാജിമാരെ ഹജ് കര്‍മത്തിനായി മക്കയിലേക്ക് കൊണ്ടുപോകുന്ന നടപടിക്ക് തുടക്കമായി. പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അകമ്പടിയോടെയാണ് ആംബുലന്‍സുകളില്‍ ഇവരെ മക്കയിലേക്ക് കൊണ്ടുപോകുന്നത്. രാവിലെയാണ് ആംബുലന്‍സുകള്‍ ഇവരുമായി മക്കയിലേക്ക് പുറപ്പെട്ടത്.

സൗദിയില്‍ എത്തിയ എല്ലാ ഹാജിമാരെയും ഹജ്ജിനെത്തിക്കുകയെന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. രോഗികളായവരെ അറഫയിലും മിനയിലും ആംബുലന്‍സുകളില്‍ എത്തിച്ച് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ സഹായിക്കും. 
25000 ആരോഗ്യപ്രവര്‍ത്തകരാണ് ഹാജിമാരുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. 1080 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ കഴിയുന്നു. 238 പേര്‍ സൂര്യാഘാതമേറ്റ് ചികിത്സയിലാണ്.

 

Tags

Latest News