Sorry, you need to enable JavaScript to visit this website.

VIDEO - ഭരണഘടനയില്‍ കുന്തവും കുടചക്രവും, വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം-ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു.
മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിലായിരുന്നു  മന്ത്രിയുടെ പരാമര്‍ശം
ഭരണഘടനയില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വെച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു.തൊഴിലാളികള്‍ക്ക് ഭരണഘാന സംരക്ഷണം നല്‍കുന്നില്ല. കോടതികളെയും മന്ത്രി വിമര്‍ശിച്ചു.

മന്ത്രിയുടെ പരമാര്‍ശം സത്യപ്രതിജ്ഞ ലംഘനമാണെന്നും രാജിവെക്കണമെന്നും  വിമര്‍ശനം ഉയര്‍ന്നു.

ഇത്രയും വിവരം കെട്ടവര്‍ നമ്മളെ ഭരിയ്ക്കുക എന്ന് പറയുന്നതും, അങ്ങനെ ഭരിക്കപ്പെടുന്നവരുടെ കീഴില്‍ കഴിയുക എന്നതും നമ്മുടെ ദുര്യോഗമാണെന്ന് റിട്ട.ജസ്റ്റീസ് കെമാല്‍ പാഷ പ്രതികരിച്ചു.
ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News