റിയാദ് വിമാനത്താവളത്തിലെ പ്രതിസന്ധികള്‍ പരിഹരിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി

റിയാദ്- റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യാത്രക്കാരുടെ ബാഹുല്യം കാരണമുണ്ടായ പ്രതിസന്ധികള്‍ പരിഹരിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. രണ്ടാം ടെര്‍മിനലിലെ പ്രധാന കൗണ്ടറുകളില്‍ യാത്രാനടപടികള്‍ പൂര്‍ത്തിയാക്കാം. ഇപ്പോള്‍ താഴെ നിലയിലും പുതിയ കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടേക്ക് തിരക്കിനനുസരിച്ച് യാത്രക്കാരെ മാറ്റും. ഈ കൗണ്ടറുകള്‍ പ്രവര്‍ത്തനക്ഷമമായതോടെയാണ് കഴിഞ്ഞ ദിവസം യാത്രക്കാരുടെ തിരക്ക് മൂലമുണ്ടായ പ്രതിസന്ധി അയഞ്ഞത്. യാത്രക്കാരെ മാത്രമേ ടെര്‍മനലില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. ഓണ്‍ലൈനില്‍ ബോര്‍ഡിംഗ് പാസ് എടുക്കണം. ബാഗേജിന്റെ തൂക്കം കൃത്യമാണോയെന്ന് പരിശോധിക്കണം തുടങ്ങിയ കാര്യങ്ങള്‍ തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ ഉറപ്പുവരുത്തണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

Tags

Latest News