Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ കാപ്പി സർവകാല റെക്കോർഡ് പ്രകടനത്തിൽ

യൂറോപ്യൻ ഡിമാന്റിൽ ഇന്ത്യൻ കാപ്പി  സർവകാല റെക്കോർഡ് പ്രകടനം കാഴ്ച വെച്ചു. വിപണിയിലെ ആവേശം വരുംമാസങ്ങളിലും കാപ്പി നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. ഓഫ് സീസണായതിനാൽ വയനാട്ടിൽ കാപ്പി പരിപ്പും ഉണ്ട കാപ്പിയും കുറഞ്ഞ അളവിലാണ് വിൽപനക്ക് എത്തുന്നത്. പുതിയ ചരക്ക് വരവിന് ജനുവരി വരെ കാത്തിരിക്കമെന്നത് വിപണിയുടെ അടിത്തറ ശക്തമാക്കും. ന്യൂയോർക്ക്, ലണ്ടൻ എക്‌സ്‌ചേഞ്ചുകളിൽ കഴിഞ്ഞ ദിവസം ദൃശ്യമായ സാങ്കേതിക തിരുത്തൽ തിരിച്ചുവരവിന് വേഗം പകരാം. വിദേശത്തെ തളർച്ച ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിച്ചില്ല. രൂപയുടെ മൂല്യത്തിലുണ്ടായ റെക്കോർഡ് തകർച്ച കാപ്പിക്ക് കടുപ്പം കൂട്ടി. സംഘർഷാവസ്ഥയിലും കാപ്പിക്ക് റഷ്യൻ ഓർഡറുകളെത്തിയത് കയറ്റുമതിക്കാർക്ക് ആവേശമായി. എന്നാൽ ഉക്രൈനിൽ നിന്നും അന്വേഷണങ്ങളില്ല. മറ്റു പല യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യൻ കാപ്പി കുടിക്കാൻ താൽപര്യം കാണിക്കുന്നുണ്ട്. ബ്രസീലിൽ ഉൽപാദനം കഴിഞ്ഞ സീസണിൽ കുറഞ്ഞത് രാജ്യാന്തര ഡിമാന്റ് ഉയർത്തി.  കേരളത്തിൽ കാപ്പി പരിപ്പ് സർവകാല റെക്കോർഡായ കിലോ 180 രൂപ വരെ ഉയർന്നു. ഉണ്ട കാപ്പി 5500 രൂപയിലാണ്. കാലാവസ്ഥ മാറ്റം മൂലം കേരളത്തിലും കർണാടകയിലും ഉൽപാദനം കുറവാണ്. കാർഷിക മേഖലയിൽ കാര്യമായി ചരക്കില്ല. അടുത്ത സീസണിലെ ഉൽപാദനം കുറയുമെന്നാണ് സൂചന.
റബർ വില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ. മഴ കനത്തതോടെ ഒട്ടുമിക്ക മേഖലകളിലും റബർ വെട്ടിൽ നിന്നും കർഷകർ പിൻതിരിഞ്ഞു. ഇതോടെ സ്‌റ്റോക്കിസ്റ്റുകൾ  വിപണികളിലേയ്ക്കുള്ള ഷീറ്റ് നീക്കം കുറച്ചു. ടയർ  വ്യവസായികൾ ഇതോടെ നാലാം ഗ്രേഡ് 17,650 ൽ നിന്നും 18,000 വരെ ഉയർത്തി. അഞ്ചാം ഗ്രേഡ് 16,900-17,400 രൂപയിൽ നിന്നും 17,200-17,700 രൂപയായി. ബാങ്കോക്കിൽ 15,573 രൂപയിൽ നിന്ന് 15,649 രൂപയായി ഉയർന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കുരുമുളകിന് ഡിമാന്റ് മങ്ങിയത് വിലക്കയറ്റത്തിന് തടസ്സമായി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 48,900 രൂപയിൽ സ്‌റ്റെഡിയായി വ്യാപാരം നടന്നു.  
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് 6450 ഡോളറാണ്. വിയറ്റ്‌നാം 3700 ഡോളറിനും ബ്രസീൽ 3400 ഡോളറിനും ഇന്തോനേഷ്യ 3630 ഡോളറിനും ബ്രസീൽ 3400 ഡോളറിനും ക്വട്ടേഷൻ ഇറക്കി.  
കാർഷിക മേഖലയിൽ നിന്നുള്ള ചുക്ക് വരവ് ചുരുങ്ങിയിട്ടും നിരക്ക് ഉയർന്നില്ല. അതേ സമയം ഉത്തരേന്ത്യയിൽ മഴ കനത്ത സാഹചര്യത്തിൽ ആഭ്യന്തര ഡിമാന്റ് ഉയരാം. മീഡിയം ചുക്ക് 13,500 രൂപയിലും ബെസ്റ്റ് ചുക്ക് 16,500 രൂപയിലും വ്യാപാരം നടന്നു.
പ്രദേശിക ഡിമാന്റ് വെളിച്ചെണ്ണക്ക് മങ്ങിയതിനാൽ ഒരു മാസത്തിൽ അധികമായി  നാളികേരോൽപന്നങ്ങളുടെ വില സ്‌റ്റെഡിയാണ്. എണ്ണ ക്വിന്റലിന് 14,000  രൂപയിലും കൊപ്ര 8250 രൂപയിലും നിലകൊണ്ടു. കാങ്കയത്ത് കൊപ്ര വില 8300 രൂപയായി താഴ്ന്നു.
സംസ്ഥാനത്ത് സ്വർണ വില പവന് 38,040 ൽ നിന്നും 37,320 ലേക്ക് ഒരു വേള ഇടിഞ്ഞങ്കിലും പിന്നീട് സ്വർണ ഇറക്കുമതി ഡ്യൂട്ടിയിൽ കേന്ദ്രം വരുത്തിയ വർധനയെ തുടർന്ന് പവൻ 38,280 വരെ കയറിയ ശേഷം ശനിയാഴ്ച 38,200 ലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1812 ഡോളർ.
 

Latest News