Sorry, you need to enable JavaScript to visit this website.

നുപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ മമത

കൊല്‍ക്കത്ത- നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് ഈസ്റ്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ ചോദ്യം. നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി തന്ത്രമായിരുന്നു നുപുര്‍ ശര്‍മയും വിവാദങ്ങളുമെന്നും മമത ബാനര്‍ജി ആരോപിച്ചു. വിദ്വേഷ പ്രചരണം ബി.ജെ.പിയുടെ ഗൂഡാലോചനയുടെ ഫലമാണെന്നും മമത പറഞ്ഞു. നിങ്ങള്‍ക്ക് തീയില്‍ കളിക്കാന്‍ കഴിയില്ലെന്നതിനാല്‍ നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മമതയുടെ ആവശ്യം.

വിഭജന രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൈനര്‍ക്കും ബുദ്ധമതക്കാര്‍ക്കും എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയാണ് താനും പാര്‍ട്ടിയും നിലനില്‍ക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മയ്‌ക്കെതിരെ കൊല്‍ക്കത്ത പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് അവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി മമത ബാനര്‍ജി രംഗത്തെത്തിയത്. അധികാരം ദുര്‍വിനിയോഗം ചെയ്ത് ബി.ജെ.പി ജനങ്ങളെ ബുള്‍ഡോസ് ചെയ്തതുപോലെ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പിന് ബി.ജെ.പിയെ ബുള്‍ഡോസ് ചെയ്യുമെന്നും മമത പറഞ്ഞു. ശക്തമായ അധികാരത്തെയാണ് ബി.ജെ.പി ദുരുപയോഗം ചെയ്തതെന്നും ജനാധിപത്യം തകര്‍ത്തതായും പറഞ്ഞ മമത അടുത്ത തെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങളും ബി.ജെ.പിയും തമ്മിലായിരിക്കുമെന്നും പറഞ്ഞു. തികച്ചും ജനാധിപത്യപരമായ രീതിയില്‍ ജനങ്ങള്‍ ബി.ജെ.പിയെ ബുള്‍ഡോസ് ചെയ്യുമെന്നും മമത പറഞ്ഞു.

Tags

Latest News