ജിസിഡിഎ ലേസര്‍ ഷോ അഴിമതി: മുന്‍ ചെയര്‍മാന്‍  എന്‍ വേണുഗോപാല്‍ ഒന്നാം പ്രതി

കൊച്ചി- വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ലേസര്‍ ഷോ അഴിമതിക്കേസില്‍ മുന്‍ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ ഒന്നാം പ്രതി. വേണുഗോപാല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. അഴിമതി മൂലം ജിസിഡിഎയ്ക്ക് ഒരു കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്‍ വേണുഗോപാല്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെയാണ് വിജിലന്‍സ് എഫ്‌ഐആര്‍.
സാമ്പത്തിക ലാഭത്തിനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ലേസര്‍ ഷോ നടത്തിപ്പുമായി ബന്ധപ്പെട്ട് മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ സാമ്പത്തിക ധൂര്‍ത്ത്, അഴിമതി, അതോറിറ്റി റൂള്‍ ലംഘനം എന്നിവ നടത്തിയതായി വിജിലന്‍സ് കണ്ടെത്തി.
 

Latest News