Sorry, you need to enable JavaScript to visit this website.

ഹജ് സീസണിൽ താപനില 42-44 ഡിഗ്രി സെൽഷ്യസ് വരെ ഉയരും

റിയാദ്- ഹജ് സീസണിൽ വിശുദ്ധ സ്ഥലങ്ങളിലെ താപനില പരമാവധി 42-44 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് ദേശീയ  കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പകൽ ഉപരിതല കാറ്റുവഴി തുറന്ന സ്ഥലങ്ങളിലും ഹൈവേകളിലും പൊടി ഉയർന്നേക്കാമെന്നും കാറ്റ്  മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ അടിച്ചുവീശാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ദുൽഹജ് ഒമ്പത് മുതൽ 13 വരെയുള്ള ദിവസങ്ങളിൽ  മക്കയുടെ തെക്ക്  മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഴയോട് കൂടിയ ഇടിമിന്നൽ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
 

Tags

Latest News