പതിമൂന്നുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

പാലക്കാട്- മണ്ണാര്‍ക്കാട് സ്വദേശിയായ 13കാരി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ട് 16 കാരനായ സഹോദരന്‍ അറസ്റ്റില്‍. ഒരു മാസം മുമ്പാണ് കുട്ടി പ്രസവിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. സഹോദരന്‍ തന്നെയാണ് ഗര്‍ഭത്തിന് കാരണമായത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ് എന്ന് മണ്ണാര്‍ക്കാട് പോലീസ് അറിയിച്ചു. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

 

Latest News