ദേവഗൗഡയെ അടുത്തുതന്നെ നാലു പേരെടുക്കും, മാപ്പ് ചോദിച്ച് കോണ്‍ഗ്രസ് നേതാവ്

ബംഗളൂരു- മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെ അടുത്തുതന്നെ നാലു പേര്‍ എടുക്കുമെന്ന പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ.എന്‍. രാജണ്ണ ക്ഷമ ചോദിച്ചു. ദേവഗൗഡയുടെ കാലമടുത്തുവെന്ന് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടുള്ളതായിരുന്നു രാജണ്ണയുടെ പ്രസ്താവന.
ദേവഗൗഡയെ ഇപ്പോള്‍ രണ്ടു പേരാണ് എടുക്കുന്നത്. അടുത്തുതന്നെ നാലു പേരെടുക്കും- ഇതായിരുന്നു വിവാദ പരാമര്‍ശം.
തന്റെ വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിനും കുടുംബത്തിനും അഭ്യുദയകാംക്ഷികള്‍ക്കുമുണ്ടായ വേദനയില്‍ ക്ഷമ ചോദിക്കുന്നുവെന്ന് കെ.എന്‍. രാജണ്ണ പറഞ്ഞു.

 

Latest News