ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,103 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 31 രോഗികള്‍ മരിച്ചപ്പോള്‍ 13,929 പേര്‍ രോഗമുക്തി നേടി.
വിവിധ സംസ്ഥാനങ്ങളിലായി 1,11,711 ആക്ടീവ് കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 4.27 ശതമാനമാണ്. 31 മരണം കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് മരണസംഖ്യ 5,25,199 ആയി വര്‍ധിച്ചു.