Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗര്‍ഭഛിദ്രത്തിന് മരുന്നുകഴിച്ച പത്താം ക്ലാസ്സുകാരി മരിച്ചു

ചെന്നൈ - പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ മരിച്ചു. തമിഴ്‌നാട് തിരുവണ്ണാമലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ 15 വയസ്സുകാരിയാണ് വ്യാജ വൈദ്യന്‍ നല്‍കിയ മരുന്ന് കഴിച്ചതിന് പിന്നാലെ മരിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് തിരുവണ്ണാമല സ്വദേശി എസ്. മുരുകനെയും (27) ഗര്‍ഭഛിദ്രത്തിന് സഹായം നല്‍കിയതിന് ഇയാളുടെ സുഹൃത്ത് പ്രഭുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ജെ. ഗാന്ധി എന്ന 65കാരിയാണ് പെണ്‍കുട്ടിക്ക് മരുന്ന് നല്‍കിയതെന്നും ഇവര്‍ക്ക് മതിയായ യോഗ്യതകളില്ലെന്നും പോലീസ് പറഞ്ഞു. അസുഖബാധിതയായതിനാല്‍ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡി.എസ്.പി അണ്ണാദുരൈ പറഞ്ഞു.

ഡ്രൈവറായി ജോലിചെയ്യുന്ന മുരുകനാണ് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഒരേ പ്രദേശത്ത് താമസിക്കുന്ന ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് പ്രതി പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഒരു വര്‍ഷം മുമ്പ് പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. തുടര്‍ന്ന് രണ്ടാം മാസത്തില്‍ മുരുകന്‍ രഹസ്യമായി മരുന്ന് നല്‍കി ഗര്‍ഭഛിദ്രം നടത്തി. എന്നാല്‍, ഇതിനു ശേഷവും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. അടുത്തിടെ പത്താം ക്ലാസുകാരി രണ്ടാമതും ഗര്‍ഭിണിയായി. ഇത്തവണ നാലാം മാസത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം പ്രതി മനസിലാക്കിയത്. ഇതോടെയാണ് വീണ്ടും മരുന്ന് നല്‍കി ഗര്‍ഭം അലസിപ്പിക്കാനുള്ള നീക്കം നടത്തിയത്.

 

Latest News