Sorry, you need to enable JavaScript to visit this website.

അമരീന്ദര്‍ സിംഗിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി നീക്കം

ന്യൂദല്‍ഹി- മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗ് എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും. ചികിത്സാവശ്യാര്‍ത്ഥം നിലവില്‍ സിംഗ് ലണ്ടനിലാണ്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. ജൂലൈ 19ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ചികിത്സ കഴിഞ്ഞ് ലണ്ടനില്‍നിന്ന് അമരീന്ദര്‍ തിരിച്ചെത്തിയാലുടന്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ്-ബി.ജെ.പി ലയനം ഉണ്ടായേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കുമെന്ന വിവരങ്ങള്‍ പുറത്തു വന്നത്.

നടുവിന് ശസ്ത്രക്രിയ ചെയ്യാനായാണ് അമരീന്ദര്‍ ലണ്ടനിലേക്ക് പോയത്. ശസ്ത്രക്രിയക്ക് ശേഷം പ്രധാനമന്ത്രി മോഡി അമരീന്ദറുമായി ഫോണില്‍ സംസാരിച്ചിരുന്നു.

 

 

Latest News