റിയാദ് - ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ മുഴുവന്‍ ജവാസാത്ത് ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. അടിയന്തിര കേസുകളില്‍ മാത്രമാണ് പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ജവാസാത്ത് ഓഫീസുകളില്‍ സ്വദേശികളുടെയും വിദേശികളുടെയും നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുക. ഇതിന് അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് നേടല്‍ നിര്‍ബന്ധമാണ്. അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴി ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്ലാറ്റ്‌ഫോമുകളിലെ തവാസുല്‍ സേവനം ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.