കണ്ണൂര്‍- നഗരത്തിലെ ജില്ലാ കോടതി സമുച്ചയ വളപ്പില്‍ വന്‍ സ്‌ഫോടനം. ആര്‍ക്കും പരിക്കില്ല. കോടതി വളപ്പിലെ മാലിന്യകൂമ്പാരത്തിലാണ് ഉച്ചയോടെ വന്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടന ശബ്ദം ഏറെ ദൂരം വരെ കേട്ടിരുന്നു. ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.
പരിസരം വൃത്തിയാക്കിയശേഷം ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായത്. വലിയ ശബ്ദമുണ്ടായെങ്കിലും ബോംബ് സ്‌ഫോടനമല്ലെന്നാണ് പ്രാഥമിക നിഗമനം. ബോംബ് പൊട്ടുമ്പോള്‍ ഉണ്ടാവുന്ന അവശിഷ്ടങ്ങളോ മണമോ മറ്റോ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പഴയ പടക്കങ്ങളോ, ബള്‍ബുകള്‍പോലുള്ള എന്തെങ്കിലുമാണോ പൊട്ടിത്തെറിച്ചതെന്നും പരിശോധിക്കുന്നുണ്ട്. ആറു കോടതികള്‍ അടങ്ങുന്ന സമുച്ചയമാണിത്.