Sorry, you need to enable JavaScript to visit this website.

ആദ്യ ബയോഡാറ്റ പങ്കുവെച്ച് ബില്‍ഗേറ്റ്‌സ്

തൊഴിലന്വേഷകര്‍ക്ക് പ്രചോദനമായി 48 വര്‍ഷം മുമ്പുള്ള തന്റെ ആദ്യ ബയോഡാറ്റ പങ്കുവെച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. മികച്ച ബയോഡാറ്റ തയ്യാറാക്കുക എന്നത് തൊഴിലന്വേഷകര്‍ക്ക് വലിയ വെല്ലുവിളിയാണ്. തന്റെ ബയോഡാറ്റയേക്കാളും മികച്ചതാകും നിങ്ങളുടേതെന്ന കുറിപ്പും ബില്‍ ഗേറ്റ്സ് പങ്കുവെച്ചിട്ടുണ്ട്. 

'നിങ്ങള്‍ അടുത്തിടെ ബിരുദം നേടിയവരായാലും, കോളേജില്‍ നിന്ന് പുറത്തിറങ്ങിയവരായാലും ശരി, എനിക്കുറപ്പാണ് നിങ്ങളുടെ ബയോഡാറ്റ 48 വര്‍ഷം മുമ്പുള്ള എന്റെ ബയോഡാറ്റയേക്കാളും വളരെ മികച്ചതായിരിക്കും', ബില്‍ ഗേറ്റ്സ് കുറിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ പഠന സമയത്തുള്ള ബയോഡാറ്റയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റം, ഡാറ്റാബേസ് മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് തുടങ്ങിയ കോഴ്സുകള്‍ താന്‍ ചെയ്തിട്ടുണ്ടെന്ന് ബയോഡാറ്റയില്‍ പരാമര്‍ശിക്കുന്നുണ്ട്. നിരവധി പേരാണ് ബില്‍ഗേറ്റ്സിന്റെ ബയോഡാറ്റ പങ്കുവെച്ചിരിക്കുന്നത്.

Latest News