Sorry, you need to enable JavaScript to visit this website.

കോഴിക്കോട് കടപ്പുറത്ത് വന്‍ സംഘര്‍ഷം,  ലാത്തിച്ചാര്‍ജ്. കണ്ണീര്‍ വാതക പ്രയോഗം 

കോഴിക്കോട്- നഗരത്തിന്റെ തീരദേശ മേഖലയായ  വെള്ളയില്‍ ആവിക്കലില്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റിനെതിരെ നടക്കുന്ന തീരദേശ ഹര്‍ത്താലില്‍ വന്‍ സംഘര്‍ഷം. സമരക്കാരെ പോലീസ് വളഞ്ഞിട്ട് തല്ലി. കല്ലേറുണ്ടായതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. രാവിലെ ഒന്നരമണിക്കൂറോളം സമരക്കാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. സംഭവത്തില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.ജനവാസമേഖലയില്‍ മലിനജല പ്ലാന്റ് നിര്‍മ്മിക്കുന്നതിനെതിരെയാണ് കോഴിക്കോട് ആവിക്കല്‍ തോടില്‍ ഹര്‍ത്താല്‍. മൂന്നാലിങ്ങല്‍, വെള്ളയില്‍, തോപ്പയില്‍ വാര്‍ഡുകളില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരസമിതിയുടെ ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്നും അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പോലീസ് കാവലില്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. 
 

Latest News