ഉദയ്പൂര്‍ കേസ് എന്‍.ഐ.എക്ക് കൈമാറാന്‍ കാരണം പ്രതിയുടെ ബി.ജെ.പി ബന്ധം-കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളിലൊരാള്‍ ബി.ജെ.പി അംഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാരണം കൊണ്ടാണോ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍തന്നെ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
ഉദയ്പൂര്‍ സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും ഘാതകരില്‍ ഒരാളായ റിയാസ് അഖ്തരിയുടെ ബി.ജെ.പി ബന്ധമാണ് വെളിപ്പെട്ടതെന്നും കോണ്‍ഗ്രസ് മീഡിയ വിഭാഗം തലവന്‍ പവന്‍ ഖേര എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കനയ്യ ലാലിന്റെ കൊലയാളി റിയാസ് അട്ടാരി (അഖ്തരി) ബി.ജെ.പി അംഗമാണെന്ന് വാര്‍ത്താ സമ്മേളനത്തിനുശേഷം നല്‍കിയ ട്വീറ്റില്‍ ഖേര പറഞ്ഞു.
പ്രതിയുടെ ബി.ജെ.പി ബന്ധത്തെ കുറിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞപ്പോള്‍ വ്യാജ വാര്‍ത്തയെന്നു പറഞ്ഞ് ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ തള്ളിക്കളഞ്ഞിരുന്നു.

 

Latest News