അഞ്ച് നിരോധിത സിമി പ്രവര്‍ത്തകര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷംവരെ കഠിന തടവ്

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്‌ഫോടനക്കേസില്‍ അഞ്ച് നിരോധിത സിമി പ്രവര്‍ത്തകര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ കഠിനതടവ്.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയാണ് വിവിധ കുറ്റങ്ങള്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷവും പത്ത് മാസവും വരെ തടവ് വിധിച്ചത്.
2014 ല്‍ ബിജ്‌നോറിലെ ഒരു സ്‌ഫോടനവുമായ ബന്ധപ്പെട്ട കേസിലാണ് എന്‍.ഐ.എ കോടതിയുടെ ശിക്ഷ.
ഹുസ്‌ന, അബ്ദുല്ല, റഈസ് അഹമ്മദ്, നദീം, ഫര്‍കാന്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചതെന്ന് എന്‍.ഐ.എ പത്രക്കുറിപ്പില്‍ അറിയിച്ചു. എല്ലാവരും ഉത്തര്‍പ്രദേശിലെ ബിജനോര്‍ സ്വദേശികളാണ്.
ബിജ്‌നോറിലെ ജതന്‍ മൊഹല്ലയിലെ ലീലോ ദേവിയുടെ വീട്ടിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ സിമ പ്രവര്‍ത്തകരാണെന്നാണ് ആദ്യം ബിജ്‌നോര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. 2015 ഏപ്രില്‍ 30 ന് കേസ് എന്‍.ഐ.എക്ക് കൈമാറി. 2018 ഫെബ്രുവരി മൂന്നിന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

 

Latest News