Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു, 17,092 പേര്‍ക്ക് കൂടി രോഗം

ന്യൂദല്‍ഹി- ഇന്ത്യയില്‍ 17,092 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 29 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,684 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,09,568 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമായും ഉയര്‍ന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 17,070 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.
 കോവിഡ് രോഗികളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലാണ്. മുംബൈയില്‍ ഇന്നലെ 978 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തില്‍ ടിപിആര്‍ 7.8 ശതമാനമാണ്. കോവിഡ് ബാധിച്ച് ഒമ്പതു വയസ്സുള്ള കുട്ടിയും ഇന്നലെ മരിച്ചു.
ദല്‍ഹിയില്‍ ഇന്നലെ 813 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടിപിആര്‍ 5.30 ആണ്. മൂന്നുപേരാണ് തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ബംഗാളിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നലെ 1739 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
 

Latest News