Sorry, you need to enable JavaScript to visit this website.

അയ്യായിരം അടി ഉയരത്തിൽ വിമാനത്തിന്റെ ക്യാബിനിൽ പുക, എമർജൻസി ലാന്റിംഗ് നടത്തി

ന്യൂദൽഹി- ദൽഹിയിൽനിന്ന് ജബൽപൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം ക്യാബിനിൽ പുക കണ്ടതിനെ തുടർന്ന് ദൽഹി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. വിമാനം 5000 അടി ഉയരത്തിലിരിക്കെയാണ് കാബിനിൽ പുക ഉയരുന്നത് കണ്ടത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

വാർത്താ ഏജൻസിയായ എ.എൻ.ഐ ട്വീറ്റ് ചെയ്ത ഒരു ദൃശ്യത്തിൽ കാബിനിൽ പുക നിറഞ്ഞത് കാണാം. ദൽഹിയിൽ തിരിച്ചെത്തിയ ശേഷം യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
15 ദിവസത്തിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ രണ്ടാമത്തെ അടിയന്തര ലാൻഡിംഗ് ആണിത്. ജൂൺ 19 ന്, 185 യാത്രക്കാരുമായി ദൽഹിയിലേക്കുള്ള വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് പട്നയിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു.

Tags

Latest News