Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്തുകാരെ തീവ്രവാദികളായി പ്രഖ്യാപിക്കുന്നത്  സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസം 

സംസ്‌കാര സാഹിതി 'വാളല്ല എൻ സമരായുധം' കലാജാഥക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണത്തിൽ  ജാഥാ ക്യാപ്റ്റൻ ആര്യാടൻ ഷൗക്കത്ത് പ്രസംഗിക്കുന്നു. 

നിലമ്പൂർ-കിടപ്പാടം സംരക്ഷിക്കാൻ സമരം ചെയ്യുന്ന മലപ്പുറത്തെ സാധാരണക്കാരെ തീവ്രവാദികളായി പ്രഖ്യാപിക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസമാണെന്ന് സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. ജനങ്ങളുടെ നെഞ്ചത്തുകൂടെയല്ല റോഡ് വികസനം വേണ്ടത്. സിംഗൂരിലും നന്ദിഗ്രാമിലും കർഷകരെ തീവ്രവാദികളായി പ്രഖ്യാപിച്ച് വേട്ടയാടിയ മാതൃകയിലാണ് കേരളത്തിലും ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. 
രാഷ്ട്രീയ ഫാസിസത്തിനെതിരെ സംസ്‌കാര സാഹിതിയുടെ വാളല്ല എൻ സമരായുധം കലാജാഥക്ക് നിലമ്പൂർ ചന്തക്കുന്നിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ആര്യാടൻ ഷൗക്കത്ത്. കെ.പി.സി.സി സെക്രട്ടറി വി.എ കരീം ഉദ്ഘാടനം ചെയ്തു. നിലമ്പൂർ മണി അധ്യക്ഷത വഹിച്ചു. നിലമ്പൂർ നഗരസഭ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. സാഹിതി സംസ്ഥാന കൺവീനർ, എൻ.വി പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി അനി വർഗീസ്, എ.ഗോപിനാഥ്, കല്ലായി മുഹമ്മദാലി, എൻ.എ കരീം, ബാബു വർഗീസ്, കെ.ഷബീറലി പ്രസംഗിച്ചു. കൊലപാതക രാഷ്ട്രീയത്തിനെതിരായ തെരുവുനാടകവും അവതരിപ്പിച്ചു.
കൊണ്ടോട്ടിയിലെ സ്വീകരണം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. സാഹിതി ജില്ലാ ചെയർമാൻ സമദ് മങ്കട അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ എൻ.വി പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി അനി വർഗീസ്, റിയാസ് മുക്കോളി, പ്രണവം പ്രസാദ്, ഗോവിന്ദൻ നമ്പൂതിരി, സത്യൻ പുളിക്കൽ, എ.കെ ബാലസുബ്രഹ്മണ്യം, പി.എ അബ്ദുൽ അലി പ്രസംഗിച്ചു. കൊലപാതക രാഷ്ട്രീയത്തിനെതിരായ തെരുവുനാടകവും അവതരിപ്പിച്ചു. എ.പി അനിൽകുമാർ എം.എൽ.എയുടെ പിതാവിന്റെ നിര്യാണത്തിൽ അനുശോചനം പ്രകടിപ്പിച്ച് മലപ്പുറത്തെ സ്വീകരണം റദ്ദാക്കി. എടപ്പാളിൽ കഥാകൃത്ത് പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ ജനമോചനയാത്രയുടെ മുന്നൊരുക്കവുമായാണ് കലാജാഥയുടെ പ്രയാണം. ജില്ലാ പര്യടനം പൂർത്തിയാക്കി കലാജാഥ ഇന്ന് പാലക്കാട് ജില്ലയിലേക്കു കടക്കും. 

 

 

Latest News