ഇറാനിൽ ശക്തമായ ഭൂചലനം; അഞ്ച്  മരണം,  യുഎഇയിലും പ്രകമ്പനം

ടെഹ്‌റാൻ- തെക്കൻ ഇറാനിൽ ശനിയാഴ്ച പുലർച്ചെ റിക്ടർ സ്‌കെയിലിൽ 6.3 രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു.  രണ്ട് ഭൂചലനങ്ങളുടേയും പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു.പുലർച്ചെ 1.32നാണ് ബന്ദർ ഖമീറിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതർ അറിയിച്ചു. 3.24 ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. യുഎഇയിൽ അനുഭവപ്പെട്ട ഭൂചലനത്തിന് യഥാക്രമം 4.6, 4.4 എന്നിങ്ങനെ തീവ്രത റിക്ടർ സ്‌കെയിൽ രേഖപ്പെടുത്തി.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇറാനിൽ അഞ്ച്  പേർ മരിച്ചതായും 19 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്.നാശനഷ്ടങ്ങളും ആളപായവും യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല

 

 

 

 

Latest News