യെമനിൽ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് യു.എ.ഇ

റിയാദ് - യെമനികൾ നേതൃത്വം നൽകിയുണ്ടാക്കുന്ന രാഷ്ട്രീയ പരിഹാരത്തിലൂടെ യെമനിൽ സമാധാനവും സുരക്ഷാ ഭദ്രതയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. യെമനിലേക്കുള്ള യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്തിന് തന്റെ ദൗത്യത്തിൽ വിജയിക്കുന്നതിന് സാധിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യെമനിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്‌യാൻ കഴിഞ്ഞ ദിവസം മാർട്ടിൻ ഗ്രിഫിത്തുമായി അബുദാബിയിൽ വിദശ മന്ത്രാലയ ആസ്ഥാനത്ത് ചർച്ച നടത്തിയിരുന്നു. 
 

Latest News