Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

എന്തുകൊണ്ട് റിയാസ് നേടണം ബിഗ് ബോസ് കിരീടം?

കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, നീതിനിഷേധങ്ങൾ ഇവയിലൊക്കെ കാര്യക്ഷമമായി ഇടപെടുക, ന്യായമായ അവരുടെ അവകാശങ്ങൾക്ക് അംഗീകാരം നേടിക്കൊടുക്കുക, അവരവരുടെ ലൈംഗിക സ്വത്വം നിലനിർത്തിക്കൊണ്ട് അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള സാമൂഹിക സാഹചര്യം കേരളത്തിൽ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ  ക്വിയർ പ്രൈഡ് കേരളം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ വർഷം തോറും വർണാഭമായ ക്വിയർ പ്രൈഡ് പരേഡ് എന്ന പരിപാടിയും ഇവിടെ നടക്കുന്നുണ്ട്. 

നമ്മുടെ ടി.വി ചാനലുകളിലെ പ്രധാനപ്പെട്ട ഒരു വിഭവമാണല്ലോ ഇന്ന് റിയാലിറ്റി ഷോകൾ. പല റിയാലിറ്റി ഷോകളുടെയും നിലവാരം തർക്കവിഷയം തന്നെയാണ്. അതേസമയം നിരവധി പേർക്ക് പലവിധത്തിലുള്ള അവസരങ്ങളും നൽകുന്നതാണ് പല ഷോകളും. അതുപോലെ പലർക്കും നിരവധി സഹായങ്ങളും ഈ പരിപാടികളിലൂടെ ലഭിക്കുന്നു. അതേസമയം റിയാലിറ്റി ഷോകളിൽ ഒന്നാമനെന്നു പറയാവുന്ന ബിഗ് ബോസിന്റെ ഇപ്പോഴത്തെ എഡിഷൻ ശ്രദ്ധേയമായിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. റിയാസ് സലിം എന്ന മത്സരാർത്ഥിയിലൂടെ അരികുവൽക്കരിക്കപ്പെട്ടവരുടെ, പ്രത്യേകിച്ച് എൽ.ജി.ബി.ടി സമൂഹത്തിന്റെ ശബ്ദം അതിലൂടെ മുഴങ്ങുന്നു എന്നതിനാലാണ്. പലപ്പോഴും സമാന്തര മേഖലകളിൽ മാത്രം കേട്ടിരുന്ന ഈ ശബ്ദം പ്രമുഖ ചാനലിലെ, സൂപ്പർ സ്റ്റാർ അവതരിപ്പിക്കുന്ന പ്രമുഖ പരിപാടിയിലൂടെ കേൾക്കുക എന്നത് ചെറിയ കാര്യമല്ല. അതും ലോകമാകെ എൽ.ജി.ബി.ടി പ്രൈഡ് മാസമായി ആഘോഷിക്കുന്ന ജൂണിൽ തന്നെ. ഒരിക്കലും ബിഗ് ബോസ് കാണാത്തവർ പലരും അതു കാണാനും പരിപാടി അവസാനിക്കാൻ പോകുന്ന വേളയിൽ റിയാസിനായി വോട്ടുപിടിത്തം ആരംഭിക്കാനും കാരണം മറ്റൊന്നല്ല. 

ജൂൺ 28 എൽ.ജി.ബി.ടി പ്രൈഡ് ദിനമായും ജൂൺ മാസം പ്രൈഡ് മാസമായും ലോകം ആഘോഷിക്കാൻ തുടങ്ങി അര നൂറ്റാണ്ടു കഴിഞ്ഞെങ്കിലും മിക്ക രാജ്യങ്ങളിലും ഇവർ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടം തുടരുകയാണ്. കേരളത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. വാസ്തവത്തിൽ ജൂൺ മാസം ഇത്തരത്തിൽ ആഘോഷിക്കപ്പെടുന്നതു തന്നെ അത്തരത്തിലുള്ള ആദ്യ പോരാട്ടത്തിന്റെ ഓർമയുടെ ഭാഗമായാണ്. ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടനിലെ ഗ്രീൻവിച്ച് വില്ലേജ് പരിസരത്തുള്ള സ്റ്റോൺവാൾ ഹോട്ടലിൽ 1969 ജൂൺ 28 ന് അതിരാവിലെ ആരംഭിച്ച പോലീസ് റെയ്ഡിനെതിരെ  എൽ.ജി.ബി.ടി കമ്യൂണിറ്റിയിലെ അംഗങ്ങൾ നടത്തിയ സ്വയമേവയുള്ള  പ്രതിഷേധങ്ങളുടെ ഒരു പരമ്പരയായിരുന്ന സ്റ്റോൺവാൾ കലാപമാണ് ഇതിലൂടെ ലോകം സ്മരിക്കുന്നത്. 1960 കളിലെ അവസാന വർഷങ്ങളിലെ  പൗരാവകാശ പ്രസ്ഥാനം, പ്രതി-സംസ്‌കാര പ്രസ്ഥാനങ്ങൾ, വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രസ്ഥാനം എന്നിവയൊക്കെ ഈ കലാപത്തെയും സ്വാധീനിച്ചിരുന്നു. തുടർന്നത് ലോകത്തിന്റെ പല ഭാഗത്തും പടർന്നു പന്തലിച്ചു.  2016 ൽ സൈറ്റിൽ സ്റ്റോൺവാൾ ദേശീയ സ്മാരകം സ്ഥാപിച്ചു. കലാപത്തിന്റെ അമ്പതാം വർഷത്തിൽ 2019 ജൂൺ 6 ന് ന്യൂയോർക്ക് സിറ്റി പോലീസ് കമ്മീഷണർ ജെയിംസ് പി.ഒ നീൽ 1969 ൽ സ്റ്റോൺവാളിലെ ഉദ്യോഗസ്ഥരുടെ നടപടികൾക്ക് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ച് ഔപചാരിക ക്ഷമാപണം നടത്തിയിരുന്നു. ഈ ചരിത്ര പശ്ചാത്തലവും ഈയവസരത്തിൽ സ്മരിക്കേണ്ടതാണ്. 

ഇനി കേരളത്തിലേക്കു തിരിച്ചുവരാം.  പൊതുസമൂഹത്തിലും സർക്കാർ സംവിധാനത്തിലും ട്രാൻസ്‌ജെൻഡർ ആളുകൾ നേരിടുന്ന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുക, ഇതര ലിംഗ വിഭാഗങ്ങൾക്കുള്ള പോലെ തുല്യത ഉറപ്പു വരുത്തുക, ഭയരഹിതമായി ജീവിക്കുക, വിവേചനം അവസാനിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെ കേരള സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ നയം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സംസ്ഥാന ട്രാൻസ്‌ജെൻഡർ സെൽ, ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് എന്നിവ രൂപീകരിച്ചിട്ടുമുണ്ട.്  

നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലം പലപ്പോഴും നിയമപാലകരുടെ വരെ സദാചാര പോലീസിംഗിന് ഇവർ ഇരകളാവേണ്ടി വരുന്ന സാഹചര്യങ്ങളും കുറവല്ല. പോലീസ് മർദദ്ദനങ്ങൾ തുടർകഥയാണ്. മിക്കവരും സ്വന്തം വീടുകളിൽ നിന്നു പുറത്താണ്. താമസിക്കാനിടമോ തൊഴിലോ ഇല്ലാത്തവരാണ് പലരും. 

ഇത്തരം സാഹചര്യത്തിലാണ് ശക്തമായ സമ്മർദങ്ങളുടെ ഫലമായി ഉമ്മൻ ചാണ്ടി സർക്കാർ ട്രാൻസ്‌ജെൻഡർ നയം പ്രഖ്യാപിച്ചത്. സുപ്രീംകോടതി നിർദേശവും അതിനു കാരണമായി. എന്നിട്ടും കാര്യമായ മാറ്റങ്ങളില്ല എന്നതാണ് വസ്തുത. അതേസമയം കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, നീതിനിഷേധങ്ങൾ ഇവയിലൊക്കെ കാര്യക്ഷമമായി ഇടപെടുക, ന്യായമായ അവരുടെ അവകാശങ്ങൾക്ക് അംഗീകാരം നേടി ക്കൊടുക്കുക, അവരവരുടെ ലൈംഗിക സ്വത്വം നിലനിർത്തിക്കൊണ്ട് അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള സാമൂഹിക സാഹചര്യം കേരളത്തിൽ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ  ക്വിയർ പ്രൈഡ് കേരളം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ വർഷം തോറും വർണാഭമായ ക്വിയർ പ്രൈഡ് പരേഡ് എന്ന പരിപാടിയും ഇവിടെ നടക്കുന്നുണ്ട്. കുടുംബത്തെയും സമൂഹത്തെയും പേടിച്ച് സ്വന്തം സ്വത്വം മറച്ചുവെച്ചു ജീവിച്ചിരുന്ന പലരും തങ്ങളുടെ ലിംഗസ്വത്വം വെളിപ്പെടുത്തി  പുറത്തു വന്നിട്ടുമുണ്ട്. മറ്റുള്ളവരെ പോലെ തന്നെ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടങ്ങൾ അവർ തുടരുകയാണ്.  

Latest News