രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, ഡോളറിന് 79.12

മുംബൈ- അമേരിക്കന്‍ ഡോളറുമായി രൂപയുടെ മൂല്യം 79.12 ആയി ഇടിഞ്ഞു. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഡോളര്‍ ശക്തിപ്പെടുന്നതുമാണ് ഇന്ത്യന്‍ രൂപയ്ക്ക് വിനയായി തുടരുന്നത്.
ഇന്ന് 78.98 രൂപയില്‍ വിനിമയം ആരംഭിച്ച കറന്‍സി റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഇടിയുകയായിരുന്നു. ബുധനാഴ്ചയാണ് രൂപയുടെ മൂല്യം തകര്‍ന്ന് 79 ലെത്തിയത്.

 

Latest News