Sorry, you need to enable JavaScript to visit this website.

ഇത്തിസലാത്ത് ഗോ ചാറ്റ് തുടങ്ങി; സൗജന്യ വോയിസ്, വീഡിയോ കോള്‍

ദുബായ്-യു.എ.ഇ ടെലിക്കോം കമ്പനിയായ ഇത്തിസലാത്ത് ബൈ ഇ ആന്റ് പുതിയ മെസേജിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഗോ ചാറ്റ് എന്ന പേരിലുള്ള മെസഞ്ചര്‍ ആപ്പിളിന്റെ ഐ.ഒ.എസിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലും ലഭ്യമാണ്. സൗജന്യ വോയിസ്, വീഡിയോ കോളുകള്‍ക്കു പുറമെ യു.എ.ഇയിലുള്ളവര്‍ക്ക് പണം അയക്കാനും ബില്ലുകള്‍ അടക്കാനും ഗെയിമുകള്‍ക്കും മെസഞ്ചറില്‍ സൗകര്യമുണ്ടെന്ന് കമ്പനി പത്രക്കുറപ്പില്‍ അറിയിച്ചു.
ഇത്തിസലാത്ത് എന്ന പേരില്‍ നേരത്തെ അറിയപ്പെട്ടിരുന്ന കമ്പനി ജൂണ്‍ ആദ്യത്തിലാണ് ഇത്തിസലാത്ത് ബൈ ഈ ആന്റ് എന്ന പുതിയ പേരും ബ്രാന്‍ഡും പ്രഖ്യാപിച്ചത്. ആഗോളതലത്തില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
ക്ലീനിംഗ്, മേക്കപ്പ്, പി.സി.ആര്‍ ടെസ്റ്റ് തുടങ്ങിയ ഹോം സര്‍വീസുകളും ഗോ ചാറ്റ് വാഗ്ദാനം ചെയ്യുന്നു.

 

Latest News