എകെജി സെന്റര്‍ ആക്രമണം; കോട്ടയം  ഡിസിസി ഓഫീസിനു നേരെ കല്ലേറ്

കോ്ട്ടയം- എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറ്. ആക്രമണത്തില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. എകെജി സെന്റര്‍ ആക്രമണത്തിനെതിരെ സിപിഎംഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോട്ടയം കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു.
രാത്രി 11.30 ഓടെയാണ് എകെജി സെന്ററിനു നേരെആക്രമണമുണ്ടായത്. ഒരു വലിയ ശബ്ദം കേട്ട പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കില്‍ എത്തിയ ഒരാള്‍ ഹാളിന് മുന്നിലെ ഗേറ്റില്‍ സ്‌ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്‌ഫോടക വസ്തു വീണത്.
 

Latest News