Sorry, you need to enable JavaScript to visit this website.

ബൈജൂസ് 2500 ജീവനക്കാരെ പിരിച്ചുവിടുന്നു

ജനപ്രിയ എജ്യുടെക് ഭീമനായ ബൈജൂസ് 2500 ജീവനക്കാരെ പിരിച്ചുവിടുന്നു. കോവിഡ് കാലത്ത് നേടിയ വമ്പൻ വളർച്ച മഹാമാരിക്കു ശേഷം കുറഞ്ഞതോടെയാണ് ബൈജൂസിന് കീഴിലുള്ള വിവിധ കമ്പനികളിൽനിന്ന് ഇത്രയധികം പേരെ ഈയാഴ്ച പറഞ്ഞു വിട്ടത്. ഫുൾടൈം ജീവനക്കാരും കരാർ ജോലിക്കാരും പിരിച്ചുവിട്ടവരിൽ പെടുമെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
അനുബന്ധ കമ്പനികളായ ടോപ്പർ, വൈറ്റ്ഹാറ്റ് ജൂനിയർ എന്നിയവിൽനിന്ന് മാത്രമല്ല കോർ ഓപറേഷൻസിൽനിന്നും ആളുകളെ പിരിച്ചുവിട്ടിട്ടുണ്ട്. സെയിൽസ്, മാർക്കറ്റിംഗ്, ഓപറേഷൻസ്, കണ്ടന്റ്, ഡിസൈൻ വിഭാഗങ്ങളിൽനിന്നെല്ലാം ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. 
ജൂൺ 27, 28 തീയതികളിായി ടോപ്പർ, വൈറ്റ്ഹാറ്റ് ജൂനിയർ എന്നീ കമ്പനികളിൽനിന്ന് 1500 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 
കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ റിക്രൂട്ട് ചെയ്യപ്പെട്ടവരാണിവർ. ജൂൺ 29 നാവട്ടെ കോർ ഓപറേഷൻസ് ടീമുകളിൽപെട്ട ആയിരത്തോളം പേർക്കു കൂടി പിരിച്ചുവിട്ടതായുള്ള ഇമെയിൽ ലഭിച്ചു. ബൈജൂസിന്റെ വിവിധ കമ്പനികളിലെ കണ്ടന്റ്, സൊലൂഷൻ റൈറ്റിംഗ്, ഡിസൈൻ ടീമുകളുടെ എണ്ണം വൻതോതിൽ ചുരുക്കി. ചില ടീമുകളിൽ ഒരാൾ പോലുമില്ല.ടോപ്പർ കമ്പനയിൽനിന്നു മാത്രം ഒഴിവാക്കിയത് 1200 പേരെയാണ്. ഇതിൽ 300 മുതൽ 350 വരെ സ്ഥിരംജീവനക്കരാണ്. വേറെ 300 പേരോട് രാജിവെക്കാനും ആവശ്യപ്പെട്ടു. പുറമെ 600 ഓളം കരാർ ജീവനക്കാരെയും പിരിച്ചുവിടും. ടോപ്പറിൽ ഇപ്പോൾ നൂറോളം ജീവനക്കാർ മാത്രമേയുള്ളൂ.ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്നാണ് കമ്പനി മാനേജ്‌മെന്റിന്റെ വിശദീകരണം.

Latest News