Sorry, you need to enable JavaScript to visit this website.

ഏറെ പ്രത്യേകതകളുമായി ഐഫോൺ 14 മാക്‌സ്

2022 ൽ നിരവധി വിസ്മയകരമായ ഉൽപന്നങ്ങളാണ് ആപ്പിൾ ഇതിനകം വിപണിയിലെത്തിച്ചത്. ഐഫോൺ എസ്.ഇ 3, 'പീക് പെർഫോമൻസു'മായി മാക് സ്റ്റുഡിയോ... തുടങ്ങിയവ. എന്നാൽ കൂടുതൽ വിസ്മയങ്ങൾ ഈ വർഷം ആപ്പിൾ പുറത്തിറക്കാനിരിക്കുന്നതേയുള്ളൂ. ഐഫോൺ 14 സീരീസ്, ഏറെക്കാലമായി പറഞ്ഞുകേൾക്കുന്ന ഐപാഡ് പ്രോ, രണ്ടാം തലമുറ എയർപോഡ്‌സ് പ്രോ തുടങ്ങിയവയാണവ. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം ഐഫോൺ 14 മാക്‌സ് ആണ്.
2022 ലെ ഏറ്റവും അതിശയകരമായ സ്മാർട്ട്‌ഫോൺ ആണ് ഐഫോൺ 14 മാക്‌സ്. ഐഫോൺ 14 പ്രോമാക്‌സിന്റെ താങ്ങാവുന്ന വിലക്കുള്ള പകരക്കാരനെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ഐഫോൺ കൊണ്ട് ചെയ്യാവുന്നതെല്ലാം ഐഫോൺ മാക്‌സ് കൊണ്ടും ചെയ്യാം. അത്ര വില വരികയുമില്ല. 6.7 ഇഞ്ച് സ്‌ക്രീനുള്ള ഐഫോൺ ആഗ്രഹിക്കുന്നവർക്ക്, എന്നാൽ ഒരു ലക്ഷത്തിലേറെ രൂപ ചെലവിടാൻ കഴിയാത്തവർക്കുള്ള ഉൽപന്നമാണ് ഐഫോൺ 14 മാക്‌സ്. പിന്നിൽ മൂന്ന് ക്യാമറകൾ, 120 എച്ച്.സെഡ് ഹൈ റിഫ്രെഷ് റേറ്റ് സ്‌ക്രീൻ, ലിഡർ സപ്പോർട്ട് എന്നിവ ഐഫോൺ 14 മാക്‌സിന്റെ പ്രത്യേകതകളാണ്. എന്നാൽ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയിലെ എല്ലാ ഫീച്ചറുകളും ഐഫോൺ 14ലോ ഐഫോൺ 14 മാക്‌സിലോ പ്രതീക്ഷിക്കരുത്.  
ലഭ്യമായ വിവരങ്ങൾ പ്രകാരം ഐഫോൺ 14 പ്രോ മാക്‌സിനേക്കാൾ 200 ഡോളർ വിലക്കുറവാണ് ഐഫോൺ 14 മാക്‌സിന്. യു.എസ് വിപണിയിൽ 899 ഡോളറാണ് ഐഫോൺ 14 മാക്‌സിന്റെ വില. ഐഫോൺ 13 പ്രോ മാക്‌സിന് ഇപ്പോഴും 1099 ഡോളറാണെന്നോർക്കണം.

Latest News