ഫട്‌നാവിസും ഷിന്‍ഡേയും ഇന്ന് അധികാരമേറ്റേക്കും

മുംബൈ- മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിന്ദേയും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ചയുണ്ടാവും. ശിവസേനക്കുള്ളില്‍ ഷിന്‍ഡേയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട വിമതരുടെ കലാപമാണ് മഹാവികാസ് അഘാടി സര്‍ക്കാരിന്റെ പതനത്തിനും ഉദ്ധവ് താക്കറേയുടെ രാജിക്കും വഴിവെച്ചത്. ബുധാനാഴ്ച രാത്രിയാണ് ഉദ്ധവ് രാജി സമര്‍പ്പിച്ചത്.  

ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും ഷിന്ദേയും ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുമായി അല്‍പസമയത്തിനകം കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശം ഉന്നയിക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി ഷിന്‍ഡേ മുംബൈയിലെത്തി.

 

 

Latest News