Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആരോപണത്തില്‍  ഉറച്ചുനില്‍ക്കുന്നു-മാത്യു കുഴല്‍ നാടന്‍, കേസെടുത്തോളൂ 

തിരുവനന്തപുരം- ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍ നാടന്‍. വീണയുടെ സ്ഥാപനമായ ഹെക്‌സാ ലോജികിന്റെ  വെബ്‌സൈറ്റിലെ തിരുത്തിയ വിവരങ്ങള്‍ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പുറത്തുവിട്ടു. പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാര്‍ വീണ വിജയന്റെ എക്‌സാ ലോജിക് എന്ന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റര്‍ ആണെന്ന് വീണ വിജയന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് വെബ്‌സൈറ്റിലെ പരാമര്‍ശം ഒഴിവാക്കിയെന്നും എംഎല്‍എ ആരോപിച്ചിരുന്നു.പറഞ്ഞത് അസംബന്ധം ആണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. സ്വപ്നയെ നിയമിച്ചത് പിഡബ്ലുസി വഴി അല്ലെന്നു മുഖ്യമന്ത്രിക്ക് പറയാന്‍ ആകുമോ. പിഡബ്ലുസിക്ക് പിണറായി സര്‍ക്കാര്‍ വന്ന ശേഷം നിരവധി കരാര്‍ നല്‍കി.പലതിനും സുതാര്യത ഇല്ല. വീണ വിജയന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
പിഡബ്ലുസിക്കെതിരെ ആരോപണം ഉണര്‍ന്നപ്പോള്‍ വീണയുടെ ഹെക്‌സാ ലോജികിന്റെ പ്രധാന വ്യക്തി ജയിക് ബാല കുമാര്‍ ആണെന്ന് വീണ തന്നെ പറഞ്ഞു. വെബ് സൈറ്റില്‍ ഇത് രേഖപെടുത്തി. മെയ് 2020 നു വെബ് സൈറ്റ് ഡൌണ്‍ ആയി. പിഡബ്ലുസി ക്കെതിരെ ആരോപണം വന്നപ്പോള്‍.ഒരു മാസം കഴിഞ്ഞു ജൂണ്‍ 20 നാണ് സൈറ് അപ് ആയത്. മെയ് 20 നു വെബ് സൈറ്റില്‍ ഉണ്ടായിരുന്ന പലതും കാണാന്‍ ഇല്ല.എന്ത് കൊണ്ടാണ്ജയിക്‌നെ കുറിച്ചുള്ള വിവരങ്ങള്‍ മാറ്റിയത്. ഉത്തരം വേണ്ടേ. ഇത് പറഞ്ഞപ്പോള്‍ പച്ചകള്ളം എന്ന് മുഖ്യമന്ത്രി പറഞ്ഞു.പറയാന്‍ ശ്രമിച്ചിട്ടും മുഖ്യമന്ത്രി അവസരം നല്‍കിയില്ല. സൈറ്റില്‍ വിവരം മാസ്‌ക് ചെയ്തു. ഇപ്പോള്‍ ഏത് വെബ് സൈറ്റില്‍ മാറ്റം വരുത്തിയാലും കണ്ടെത്താം. വെബ് മമൃസശ് വഴി.107 തവണ സൈറ്റില്‍ മാറ്റം വരുത്തി

2020 മെയിലെ സൈറ്റിലെ വിവരം..വൈകീട്ട് 5.20 ന് എങ്ങനെ ആയിരുന്നു എന്ന് നോക്കുമ്പോള്‍ അറിയാം.സിംഗിള്‍ ഡയറക്ടര്‍ ഒരേ ഒരു ഉടമ ഉള്ള സ്ഥാപനം ആണ് ഹെക്‌സാ ലോജിക്.നോമിനി ആയി ഉള്ളത് അമ്മ കമല വിജയന്‍. വീണ ഫൗണ്ടര്‍.താഴെ കണ്‍സള്‍ട്ടന്റ് ആയി ജയിക് ബാല കുമാറിനെ കാണാം. സ്റ്റാഫിന്റ മെന്റര്‍ എന്നല്ല പറഞ്ഞത്. വീണ അല്ലാതെ വേറെ ഫൗണ്ടര്‍ ഇല്ല.ഒരു മാസം കഴിഞ്ഞപ്പോള്‍ ഈ വിവരം മാറ്റപെട്ടു. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കേസ് എടുക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മാത്യു കുഴന്‍നാടന്‍ പറഞ്ഞു.
 

Latest News