സിറിയന്‍ ക്യാമ്പില്‍ ഒന്നര വര്‍ഷത്തിനിടെ 100 ലേറെ മരണം, വിവിധ രാജ്യക്കാരെ തിരികെ കൊണ്ടുപോകണം

ജനീവ- സിറിയയിലെ തടങ്കല്‍പാളയങ്ങളില്‍ കഴഞ്ഞ ഒന്നര വര്‍ഷത്തിനിടെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നും വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ പുനരധിവസിപ്പിക്കാന്‍ തയാറാകണമെന്നും സിറയയിലെ യു.എന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ ഇംറാന്‍ റിസ പറഞ്ഞു.
ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാര്‍ സിറിയയില്‍ ക്യമ്പുകളില്‍ കഴിയുന്നുണ്ട്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നും അല്‍ ഹുല്‍ ക്യമ്പ് കുട്ടികള്‍ക്കും സുരക്ഷിതമല്ലാതായിരിക്കയാണെന്നും ഇംറാന്‍ റിസ ജനീവയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
വടക്കുകിഴക്കന്‍ ഭാഗത്ത് കുര്‍ദ് നിയന്ത്രണത്തിലുള്ളതാണ് അല്‍ഹുല്‍ താല്‍ക്കാലിക തടങ്കല്‍ ക്യാമ്പ്.  56,000 തടവുകാരാണ് ഇവിടെയുള്ളത്. ഭൂരിഭാഗവും സിറിയക്കാരും ഇറാഖികളുമാണെങ്കിലും മറ്റു രാജ്യക്കാരും ഉള്‍പ്പെടുന്നു. 2014 ല്‍ ഇറാഖും സിറിയയും പിടിച്ച ഐ.എസുമായി ബന്ധമുണ്ടായിരുന്നവരാണ് തടവിലാക്കപ്പെട്ടത്. ഐ.എസ് ഭീകരരുടെ ബന്ധുക്കളുടെ കുട്ടികളും ക്യമ്പില്‍ കഴിയുന്നുണ്ട്. 94 ശതമാനം അന്തേവാസികളും സ്ത്രീകളും കുട്ടികളുമാണെന്നും ഈയിടെ അല്‍ഹുല്‍ ക്യാമ്പ് സന്ദര്‍ശിച്ച റിസ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

 

Latest News