Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ആക്ടീവ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, മരണം 30

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 99,602 ആക്ടീവ് കേസുകളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് ഇതുവരെ 4,34,33, 345 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

കഴിഞ്ഞ ദിവസം 30 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,25,077 ആയി വര്‍ധിച്ചു. മൊത്തം രോഗബാധയുടെ 0.23 മാത്രമാണ് ആക്ടീവ് കേസുകള്‍. ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.56 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
24 മണിക്കൂറിനിടെ ആക്ടീവ് കേസുകളില്‍ 2,902 ആണ് വര്‍ധന. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനവും പ്രതിവാര പോസിറ്റീവിറ്റി നിരക്ക് 3.36 ശതമാനവുമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 4,28,08,666 ആണ്. അതേസമയം മരണനിരക്ക് 1.21 ശതമാനമാണ്.  

 

Latest News