പ്ലസ് വണ്‍ പ്രവേശനത്തിനായി മകനെ നീന്തല്‍  പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു

കണ്ണൂര്‍ - പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഗ്രേസ് മാര്‍ക്കിനായി മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടയില്‍ അച്ഛനും മകനും മുങ്ങി മരിച്ചു. ഏച്ചൂര്‍ സ്വദേശി ഷാജി, മകന്‍ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത് 
കണ്ണൂര്‍ ഏച്ചൂരില്‍ ഇന്ന് രാവിലെയാണ് സംഭവം.വട്ടപ്പൊയില്‍ പന്നിയോട്ട് കുളത്തിലാണ് അപകടം ഉണ്ടായത്. ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജരാണ് ഷാജി . മകന് തുടര്‍ പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ നീന്തല്‍ പഠിക്കാനാണ് ഇവര്‍ കുളത്തില്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം.മകന്‍ മുങ്ങിപ്പോയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാജിയും മുങ്ങുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.
 

Latest News