Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചുറ്റുവട്ടത്തുള്ളവരുടെ സങ്കടങ്ങൾ കേൾക്കൽ വലിയ കാര്യമാണെന്ന് കെ.എം. ഷാജി

കണ്ണൂർ- ചുറ്റുവട്ടത്തുള്ളവരുടെ സങ്കടങ്ങൾ കേൾക്കൽ തന്നെ വലിയ കാര്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. കണ്ണൂർ സി.എച്ച് സെന്റർ പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവിന് കീഴിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വളണ്ടിയർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാജി. 
നമുക്ക് അരികിലുള്ളവരുടെ പ്രയാസമകറ്റുന്നതാകണം പൊതുപ്രവർത്തനം. സാന്ത്വന പ്രവർത്തനം ഏറെ മഹത്തരമാണ്. സംതൃപ്തിക്കൊപ്പം ആത്മീയതയുടെ സംഗമവും കൂടിയാണ് സാന്ത്വന പ്രവർത്തനം. ആരാധനയ്ക്കപ്പുറം മനുഷ്യനെ ശുദ്ധീകരിക്കുന്നതാണ് സാന്ത്വന പ്രവർത്തനം. സാധാരണക്കാരുമായി ഇടപെടുന്നതിലൂടെ പൊതുപ്രവർത്തകർ ഗൗരവക്കാരാണെന്ന ചിന്ത മാറ്റിയെടുക്കാൻ നമുക്കാകണം. സമർപ്പിത മനസ്സുകളുടെ സാമീപ്യം വേദനയുള്ളവരിലേക്ക് പകർന്ന് നൽകുന്നതിലൂടെ പാലിയേറ്റീവ് രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത് ദൈവപ്രീതിയാണ്. കർമമേഖലയിൽ കരുതലോടെ നിലകൊള്ളുന്നവരാണ് സന്നദ്ധ സേവകരെന്നും കെ.എം. ഷാജി പറഞ്ഞു.
പരിപാടിയിൽ കണ്ണൂർ സി.എച്ച് സെന്റർ ചെയർമാൻ മഠത്തിൽ മൊയ്തു അധ്യക്ഷനായി. മലബാർ കാൻസർ കെയർ സൊസൈറ്റി ചെയർമാൻ ഡി. കൃഷ്ണാഥ പൈ, ഡോ. നബീല നജീബ് ദുബായ്, എ. എ.ഐ.കെ.എം.സി.സി ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ പി. ഷമീമ, സി.എച്ച്. സെന്റർ രക്ഷാധികാരികളായ വി.പി. വമ്പൻ, ടി.എ. തങ്ങൾ, വർക്കിംഗ് ചെയർമാൻ കെ.പി. താഹിർ, വൈസ് ചെയർമാൻമാരായ ഫാറൂഖ് വട്ടപ്പൊയിൽ, പി.സി. അഹമ്മദ് കുട്ടി, എം.പി.എ. റഹീം, ടി.പി. അബ്ദുൽ ഖാദർ, റസാഖ് അൽവാസൽ, ടി. ഹംസ, അഷ്‌റഫ് ബംഗാളി മുഹല്ല, സി. എറമുള്ളാൻ, കെ.വി. ഹാരിസ്, ടി.എൻ.എ. ഖാദർ, ജനറൽ കൺവീനർ സി. സമീർ, ട്രഷറർ കെ. സൈനുദ്ദീൻ സംസാരിച്ചു.
പൂക്കോയ തങ്ങൾ ഹോസ്പിസ് ചീഫ് ഫംഗ്ഷനൽ ഓഫീസർ ഡോ. എംഎ. അമീറലി, ട്രെയിനർ ജോസ് പുളിമുട്ടിൽ, സലീം മട്ടാഞ്ചേരി ക്ലാസെടുത്തു. ക്യാമ്പിന് പി.കെ. മുഹമ്മദ് റിയാസ്, പി.സി. അമീനുല്ല, ടി.കെ. നൗഷാദ്, അൽത്താഫ് മാങ്ങാടൻ, റഷീദ മഹലിൽ, പി. കൗലത്ത്, റംസീന റഊഫ്, പി. ഷുജുിരിയത്ത്, അബ്ദുറഹ്്മാൻ ഹാജി മൗവഞ്ചേരി നേതൃത്വം നൽകി. രണ്ടാം ദിവസമായ ഇന്ന് നേതാജി റോഡിലെ ക്ലേഫോർഡിൽ നടക്കുന്ന ക്യാമ്പിൽ ഡോ. എം.പി. അഷ്‌റഫ്, ഡോ. സുൽഫിക്കർ അലി പങ്കെടുക്കും.

Latest News