Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഒരു വര്‍ഷത്തിനിടെ 76 ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടി

റിയാദ് - സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ഒരു വര്‍ഷത്തിനിടെ 76 ശാഖകള്‍ അടച്ചുപൂട്ടിയതായി കണക്ക്. ഈ വര്‍ഷം ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,932 ബാങ്ക് ശാഖകളാണുള്ളത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ ബാങ്ക് ശാഖകള്‍ 2,008 ആയിരുന്നു. ഒരു വര്‍ഷത്തിനിടെ ബാങ്ക് ശാഖകളുടെ എണ്ണം 3.8 ശതമാനം തോതില്‍ കുറഞ്ഞു. ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടിയത് മക്ക പ്രവിശ്യയിലാണ്. ഇവിടെ ഒരു വര്‍ഷത്തിനിടെ 27 ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടി.
മക്ക പ്രവിശ്യയില്‍ ബാങ്ക് ശാഖകളുടെ എണ്ണം 6.4 ശതമാനം തോതില്‍ കുറഞ്ഞു. ഒരു വര്‍ഷത്തിനിടെ ബാങ്ക് ശാഖകളുടെ എണ്ണം 423 ല്‍ നിന്ന് 396 ആയാണ് മക്ക പ്രവിശ്യയില്‍ കുറഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയില്‍ 19 ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടി. റിയാദില്‍ ബാങ്ക് ശാഖകളുടെ എണ്ണം 607 ല്‍ നിന്ന് 588 ആയി കുറഞ്ഞു. ബാങ്ക് ശാഖകളുടെ എണ്ണത്തില്‍ 3.1 ശതമാനം കുറവാണ് റിയാദില്‍ രേഖപ്പെടുത്തിയത്. കിഴക്കന്‍ പ്രവിശ്യയില്‍ 15 ബാങ്ക് ശാഖകള്‍ ഇക്കാലയളവില്‍ അടച്ചുപൂട്ടി. ഇവിടെ ബാങ്ക് ശാഖകളുടെ എണ്ണം 384 ല്‍ നിന്ന് 369 ആയി കുറഞ്ഞു. കിഴക്കന്‍ പ്രവിശ്യയില്‍ ബാങ്ക് ശാഖകളുടെ എണ്ണം 3.9 ശതമാനം തോതിലാണ് കുറഞ്ഞത്.

 

Latest News